പറയുമ്പോൾ എല്ലാം പറയണമല്ലോ..
എനിക്കും ചിലത് പറയാനുണ്ട് -
**********************
ഇടയ്ക്കിടെ അവൾ തമാശ രൂപേണ പറഞ്ഞിരുന്ന പോലെ, എല്ലാത്തിനും കാരണം ആ ഒരു ഓറഞ്ച് ഗപ്പിയാണ്.
ആദ്യമായി അവൾ മെസ്സേജ് അയച്ചു വന്നത് അതിനായിരുന്നു..
അതിന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു, പിന്നെയും മെസ്സേജ് അയച്ചു മിണ്ടാൻ വന്നു..
എന്റെ പലപല ജോലി തിരക്കും സമയ പരിമിതികളും കാരണം പെട്ടന്ന് മറുപടികൾ കൊടുക്കാൻ കഴിയാനോ, അധികം മൈൻഡ് ചെയ്യാനോ കഴിയുമായിരുന്നില്ല..
"എടൊ ചേട്ടാ തനിക്ക് ഇടയ്ക്ക് ഒരു റിപ്ലൈ തന്നൂടെടോ', എന്നും ചോദിച്ചു ആയിരുന്നു പിന്നത്തെ വരവ്. -(കാരണം, ചിലപ്പോ മെസ്സേജ് നോക്കുന്നത് 1 ദിവസം കഴിഞ്ഞിട്ട് ഒക്കെ ആയിരുന്നു)
ഒരു മനുഷ്യായുസിൽ ഒരു സാധാരണ മനുഷ്യന് അനുഭവിക്കാവുന്നതിൽ വച്ച്, എല്ലാ വിഷമഘട്ടങ്ങളും വേദനകളും പല പല രൂപത്തിൽ തരണം ചെയ്ത് വന്നതാണ്.. കുഞ്ഞു നാള് മുതൽ ഇന്നോളം എന്റെ ജീവിതത്തിൽ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയൊരു അപകടമായിരുന്നു ആ വന്നതെന്ന് അറിയാൻ ഒരുപാട് വൈകിപ്പോയിരുന്നു...!
••••••••••••
എല്ലാ മനുഷ്യരും അവരുടെ യുവത്വം ആഘോഷിക്കുന്ന, പാറി പറന്നു നടക്കുന്ന 22 വയസ്സിൽ ബൈക്ക് അപകടത്തിൽ പെട്ട് അതിമാരകമായ പരിക്കേറ്റ്, മരണത്തിനും ജീവിതത്തിനും ഇടയിലൂടെയുള്ള നൂൽപ്പാലത്തിൽ സഞ്ചരിച്ചു 7/8 വർഷം സർജറിയും മറ്റുമായി ഹോസ്പിറ്റലിൽ കഴിഞ്ഞ ഒരു കാലം പിന്നിട്ട്, ഇന്നേക്ക് 15 വർഷങ്ങൾക്ക് ഇപ്പുറവും വാക്കറിന്റെ സഹായമില്ലെങ്കിൽ, ഒരു സപ്പോർട്ട് ഇല്ലങ്കിൽ ഒന്ന് നിൽക്കാൻ പോലും ആകാനാവാത്ത അവസ്ഥ ആണേലും... ഒക്കെയും ഒരു ചെറു പുഞ്ചിരിയോടെ, കഠിന പ്രയത്നങ്ങളിലൂടെ അതിജീവിക്കാൻ ശ്രമിച്ചു കൊണ്ടെയിരുന്നിരുന്നു..
ആ എന്നെ നോക്കുന്നതും ആകെ കൂട്ടിനുള്ളതും.. സ്ട്രോക്ക് വന്നിട്ട് ചികിത്സയിലുള്ളതും, Surgery പറഞ്ഞു വച്ചേക്കുന്ന heart പേഷ്യന്റ്മായ ഒരു അമ്മയും മാത്രമാണ്...
അങ്ങനെയുള്ള വെല്ലുവിളികൾ ഒരുപാട് നിറഞ്ഞതാണ് എന്റെ ജീവിതം.. കൂടെ, നൂറ്നൂറ് ജീവിതപ്രാരാബ്ദങ്ങളും കടങ്ങളും അമ്മയുടെ ചികിത്സയും മരുന്നും ഒക്കെ ഉള്ളത് കൊണ്ട് തന്നെ, ഒരുപാട് ജോലികൾ ഒന്നിച്ചു ചെയ്ത്, ജീവിത പ്രതിസന്ധികൾ സധൈര്യം നേരിട്ട്, ആരുടേയും സഹായത്തിനോ, സഹതാപത്തിനോ നില്കാതെ വളരെ കഷ്ട്ടപ്പെട്ടാണ് ഞാനും അമ്മയും ജീവിച്ചു പോകുന്നത്....
അങ്ങനെയുള്ളത് കൊണ്ട് തന്നെ മൊബൈൽ ഫോൺ ഇടയ്ക്ക് എപ്പോഴേലും മാത്രമേ എടുത്ത് നോക്കുമായിരുന്നുള്ളൂ..
അങ്ങനെയിരിക്കെയാണ്..
ഇവളുടെ വരവും..
അതും ഒരു ഓറഞ്ച് ഗപ്പിയിലൂടെ.
അതിനൊക്കെ ശേഷം..
ഡോ ചേട്ടാ.. തനിക്ക് 'ഒരു ഗുഡ് നൈറ്റ് എങ്കിലും പറഞ്ഞൂടെടോ" എന്നൊക്കെ ഈ കുട്ടി ചോദിച്ചു വന്നപ്പോൾ.. ഞാൻ ചിന്തിച്ചു,....
ശ്ശെടാ... ഇവളെന്താ ഇങ്ങനെ msg ഇടുന്നത്.. ഇവൾക്ക് എന്തുപറ്റി ന്ന്...
ചുരുക്കി പറഞ്ഞാൽ,
ജീവിതത്തിൽ ഒരുപാട് വലിയ പ്രതിസന്ധികളിലേക്ക് പലതവണ വീണ് പോയപ്പോഴും ഒരുവിധം അതിനെതിരെ പൊരുതി പിടിച്ചു കയറി വന്നിരുന്ന എന്നെ... വീണ്ടും അതിനേക്കാൾ വലിയ വാരി കുഴിയിലേക്ക് തള്ളിയിടാനുള്ള ക്ഷണമായിരുന്നു അത് എന്ന് തിരിച്ചറിയാൻ അന്ന് കഴിഞ്ഞിരുന്നില്ല...
അവിടെയാണ് തുടക്കം...
എന്നിട്ടും സമയം പോലെയും സാധാരണ പോലെയും ഇടയ്ക്ക് മിണ്ടിയും പറഞ്ഞു അങ്ങനെ പോകവേ, ഒരു ദിവസം Whtsp സ്റ്റാറ്റസിൽ കുഞ്ഞുങ്ങളുടെ ഫോട്ടോസ്, വീഡിയോ എന്തോ കണ്ടപ്പോ.. എന്താന്ന് എന്നറിയില്ല.. പെട്ടന്ന് ഒരു അടുപ്പവും ഇഷ്ടവും അവരോട് തോന്നി..
അതും കുഞ്ഞുങ്ങളോട്..
കുഞ്ഞി മോൾ.. അവൾ ഒരു കോഴി കുഞ്ഞിനേയും വച്ചു കളിപ്പിച്ചു കൊണ്ട് പാട്ട് പാടുന്ന ഒരു വീഡിയോ ഉണ്ടായിരുന്നു.. അന്നത് എത്രയെത്ര തവണ കണ്ടെന്നു കയ്യും കണക്കുമില്ല... അങ്ങനെയാണ് ശെരിക്കും അവളുടെ Msg കൾക്ക് കൂടുതൽ ശ്രദ്ധയും സൗഹൃദപരമായി, സ്നേഹമായി കൂടുതൽ മറുപടി കൊടുത്ത് മിണ്ടി തുടങ്ങിയത് പോലും...
സ്വാഭാവികമായും എന്നിലേക്കും അവളോട് ഒരു ചെറിയ സ്നേഹ സൗഹൃദം, ആകർഷണം വന്ന് തുടങ്ങി.. അതിലേക്ക് എത്താൻ അത്രേം സപ്പോർട്ടീവ് ആയിട്ട് അവൾ പെരുമാറിയിരുന്നു..
അതിനിടയ്ക്ക് അവൾ എന്റെ ഫുൾ ഡീറ്റെയിൽസ് തപ്പി എടുത്ത് പഠിച്ചു വച്ചോണ്ട് ഇരിക്കുവായിരുന്നു ന്ന് പിൽകാലത്ത് അവൾ തന്നെ പറഞ്ഞാരുന്നു.
അവിടന്ന്, അങ്ങോട്ട് മറുപടി തരാൻ ലേറ്റ് ആകുന്നതിലെ കാരണങ്ങൾക്ക് സോറി പറഞ്ഞും, പരസ്പരം വീട്ടുകാര്യങ്ങൾ പങ്കുവച്ചും, ഓരോരോ കുഞ്ഞ് കാര്യങ്ങൾ പോലും പങ്കുവച്ചും, സംസാരിച്ചും തുടങ്ങിയ സൗഹൃദം വളരെ പെട്ടന്ന് വളർന്നു -
ദിവസങ്ങൾ മാത്രമുള്ള പരിചയം ആണേലും.. പക്ഷേ...
- സെക്സ്വൽ ഇന്റിമസി ഒക്കെ വെറും 1 Week കൊണ്ട് സംഭവിച്ചു...!!
ഒരു മനുഷ്യനോട് ഒരു പെൺകുട്ടിക്ക് അത്രേം വേഗം അങ്ങനെ ഒരു അടുപ്പം വരണമെങ്കിൽ അവൾ അയാളെ എത്രത്തോളം വിശ്വസിച്ചിട്ടുണ്ടാകും, മനസിലാക്കിട്ടാകും..!! അതുമല്ലെങ്കിൽ അവിടെ വേറെ ചില ആകർഷണവും ഉണ്ടാകാം.. (അതവൾ എന്നോട് പറഞ്ഞിരുന്നു, അതിപ്പോ ഇവിടെ പറയുന്നില്ല)
- അങ്ങനെ ആ സൗഹൃദം പരിധികൾ ഇല്ലാതെ കത്തി കയറുമ്പോൾ, സ്വാഭാവികമായും ചില ആശങ്കകളും കൂടെ കൂടി -
ഞാനത് എപ്പോഴും പങ്കുവയ്ച്ചിരുന്നു..
"നമുക്ക് എന്നും നല്ല ഫ്രണ്ട്സായിട്ട് പോകാം, ഞാൻ നിന്നിൽ നിന്നും വേറെ ഒന്നുമൊന്നും ആഗ്രഹിക്കുന്നില്ല, മറ്റ് രീതിയിൽ ഒന്നും ഇനി നമുക്ക് വേണ്ടാ - എനിക്ക് എന്നും ഈ സ്നേഹംമാത്രം മതി, നല്ലൊരു കൂട്ടായി എന്നും കൂടെ ഉണ്ടായാൽ മതി'- എന്ന് അവളോട് പലവുരു ആവർത്തിച്ചു പറഞ്ഞിരുന്നു... അത്രയേറെ ആത്മാർത്ഥതയോടെ.. അവൾ കേട്ടില്ല! എന്നെ കൂടുതൽ "അഡിക്ട്" ആക്കാനുള്ള ശ്രമങ്ങൾ തുടർന്നതേയുള്ളൂ.. (അതും ഇപ്പോൾ പറയുന്നില്ല)
അവളുടെ ധൈര്യം..!!
താൻ ഇപ്പോൾ എന്റെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമാണ്, അത്രയും ജീവനാണ്.. - 'എനിക്ക് എല്ലാ രീതിയിലും ഇയാളെ വേണം, - ഇയാൾ എന്റെ 'ലഹരിയാണ്,' 'ഭ്രാന്താണ്' എന്നൊക്കെ പറഞ്ഞ് കൊണ്ട് എന്നിലേക്ക് പിന്നേം പിന്നേം കൂടുതൽ ആഴത്തിൽ അടുത്തതും അതിനുള്ള എഫ്ഫർട്ട് എടുത്തതും, എനിക്ക് അത്രയും ആത്മധൈര്യം തന്നതുമെല്ലാം തുടക്കത്തിൽ 100% വും അവളായിരുന്നു..
ആ ഒരു ധൈര്യത്തിൽ ഞാനും അവളിൽ അഡിക്ട് ആയിപോയി...വിശ്വസിച്ചുപോയി.
എന്തോ ഒരു ശക്തിയും ഊർജ്ജവും ധൈര്യവുമായിരുന്നു.. അന്ന് അതൊക്കെ ചെയ്യാനും ചെയ്യിപ്പിക്കാനും അങ്ങനെ ഒക്കെ പറയാനും അവളെ പ്രേരിപ്പിച്ചിരുന്നത്.. അന്നത് എനിക്ക് അവളുടെ കണ്ണുകളിൽ കാണാമായിരുന്നു..
കൗതുകം തീരുമ്പോ ഉണ്ടാകുന്ന കുറ്റബോധം!
നാളുകൾക്കു ഇപ്പുറം പിന്നീട് ഒരിക്കലും അവളിൽ അങ്ങനെ ഒരു ഊർജ്ജം കണ്ടിട്ടില്ല.. പക്ഷേ ഞാനോ.. ആ സ്നേഹത്തിലും വാക്കുകളിലും ഒക്കെ വിശ്വസിച്ചു അവിടെ തളച്ചിടപ്പെടുകയും ചെയ്തു!!
ഒരിക്കലും കരകയറാനാകാതെ!!
മരണമില്ലാത്ത ഓർമ്മകളും പേറി..
••••••••••••
തുടർന്ന്-
അവിടന്ന് - പിന്നെ മാസങ്ങളോളം അഗാധമായ പ്രണയം..
രാവേറെ, പുലരുവോളം ചാറ്റും മെസ്സേജുകളും, Pvt. സ്റ്റാറ്റസും, സമയം കിട്ടുമ്പോ ഒക്കെയും കാളും.. സംസാരവും..
കാണാതാകുമ്പോഴുള്ള പരാതികളും പരിഭവങ്ങളും സങ്കടം പറച്ചിലും..
ഒരു നിമിഷം ഒന്ന് കാൾ എടുക്കാൻ വൈകിയാൽ 50/100 മിസ്സ്കാൾ എങ്കിലും ഉണ്ടാകും.. ഒപ്പം നൂറ് നൂറ് msg കളും..
തുടക്കം മനോഹരമായിരുന്നു..
എന്ത് സ്നേഹനിധിയായ പെൺകുട്ടി.. ഈ സ്നേഹം എങ്ങനെ നിഷേധിക്കാൻ പറ്റുക... ഇത്റയും സ്നേഹം അമ്മയിൽ നിന്ന് പോലും കിട്ടിയിട്ടില്ല.. ഇവളെന്റെ ഭാഗ്യമാണ്.. സ്വത്താണ്.. എന്നൊക്കെ ചിന്തിച്ചു,
ഋതുക്കൾ മാറി മറിഞ്ഞു...
ഉന്മാദത്തിന്റെ ദിനങ്ങൾ!!
അവളെ ഞാനങ്ങു അന്ധമായി വിശ്വസിച്ചു.... അത്രേം pure ആയിട്ട് സ്നേഹിച്ചു.. ശെരിക്കും ഒരു ദേവിയെ പോലെയൊക്കെ അവളെ കാണാൻ തുടങ്ങി. അത്രമേൽ തീവ്രമായ സ്നേഹ, അനുരാഗ ചൂടിൽ ആ ദിവസങ്ങളിൽ പരസ്പരം വെന്തുരുകി.. അത്രമേൽ ആഴത്തിലുള്ള സ്നേഹവും പരിഗണനയും സമയവും എല്ലാം അവൾ തന്നിരുന്നു...
തുടക്കത്തിൽ എല്ലാ രീതിയിലും എന്നേക്കാൾ നന്നായി ഈ ബന്ധത്തിനായി അവൾ Effort ഇട്ടു..
ഇതിങ്ങനെ തീ പിടിച്ചു മുന്നോട്ട് പോകവേ.. കൂടുതൽ അടുക്കുംതോറും സത്യത്തിൽ എനിക്ക് പലവിധ ചിന്തകളും ആശങ്കകളും..ഉള്ളിൽ നല്ല പേടിയുമായിരുന്നു..
പക്ഷേ..
"ഇയാൾ ഇപ്പോൾ എനിക്ക് എന്റെ എല്ലാമെല്ലാമാണ്, ഇക്കയോളം തന്നെ ഇയാളെ എനിക്ക് ജീവനാണ്, എന്നെ ഇവിടുന്ന് എങ്ങാനും ഇറക്കി വിട്ടാൽ മര്യാദക്ക് എന്നേം പിള്ളേരേം വീട്ടിൽ കൊണ്ട് പൊയ്ക്കോണം" എന്നല്ലാം അവൾ പറഞ്ഞ് കേട്ടപ്പോ,, അന്നൊക്കെ വല്ലാതെ ടെൻഷൻ അടിച്ചിരുന്നു.. ഇത് എവിടെ പോയി അവസാനിക്കും ന്നൊക്കെ ഓർത്ത് ചിന്തകൾ കാട് കയറിയിരുന്നു..
കാരണം എന്തെന്നാൽ..
എന്റെ ചിന്തകൾ പോയത് മുഴുവൻ, ഒരിക്കലും ആ പയ്യന്(her hus) ഈ ഒരു ബന്ധം കാരണം യാതൊരുവിധ വിഷമങ്ങൾക്കോ വേദനകൾക്കോ ഇട വരരുത്.... അവളേം കുഞ്ഞുങ്ങളേം, അവരുടെ ജീവിതത്തെയും ഒരിക്കലും ഇത് ബാധിക്കരുത് എന്നതെനിക്ക് വലിയ നിർബന്ധമായിരുന്നു... അത് ഒരു 100 ആവർത്തി അവളോട് പറഞ്ഞിട്ടുമുണ്ട്... അത്രമേൽ ഈ ബന്ധത്തിൽ സൂക്ഷ്മത പുലർത്തിയിരുന്നു..
അവനെകുറിച്ച് ഓർക്കുമ്പോഴായിരുന്നു ഏറ്റവും കൂടുതൽ വിഷമവും കുറ്റബോധവും... എന്നിൽ അവനെ തന്നെ കാണുമായിരുന്നു..
ഇതൊക്കെ ഒരുപാട് ആവർത്തി അവളോട് പറഞ്ഞിട്ടുണ്ട്..
അവിടെയും അവൾ എല്ലാ പിന്തുണയും എവിടുന്ന് ഇല്ലാത്ത കൊറേ ധൈര്യവും ഊർജ്ജവും ആത്മവിശ്വാസവും ഒക്കെ തന്നു-!!
(തുടക്കത്തിലേ ഏതാനും കുറച്ചു മാസങ്ങളിലെ സംഭവങ്ങൾ ആണ് ഇതെല്ലാം)
എന്റമ്മേ!!! പിന്നെ പിന്നെയാണ് ആ വലിയ സത്യം എനിക്ക് മനസിലാകുന്നത്.. വളർത്താനല്ല മറിച്ച് കൊല്ലാനായിരുന്നു ആ ധൈര്യം തരൽ ന്ന്...!!
കൗതുകം ആണല്ലോ എല്ലാം!!
•••••••••••
- ഒരിക്കൽ, നമ്മൾ തമ്മിലുള്ള പ്രൈവറ്റ് വീഡിയോ കാളിനിടയിൽ എന്റെ nude വീഡിയോ അവൾ റെക്കോർഡ് ചെയ്ത് വച്ചിട്ട് പിന്നീട് എന്നെ കാണിച്ചു.. ഞാൻ ശെരിക്കും ഞെട്ടി...
ഇപ്പഴും അത് അവളുടെ കയ്യിൽ സൂക്ഷിച്ചു വച്ചിട്ട് ഉണ്ടാകാം..., എന്ന് ഞാൻ ഇടയ്ക്കിടെ ഓർക്കും..
അന്നത് കാണിച്ചിട്ട് ചിരിച്ചുകൊണ്ട് തമാശ രൂപത്തിൽ അവൾ പറഞ്ഞത് ഓർക്കുന്നു.. "നിങ്ങൾ എന്നെ ഇട്ടിട്ട് പോകുകയോ, ചതിക്കുകയോ ചെയ്യുമെങ്കിൽ ഇത് ഞാൻ FB ൽ പോസ്റ്റ് ചെയ്യും...വയറലാക്കും" -എന്ന്!! ..
തമാശ രൂപേണെ ആയിരുന്നങ്കിലും ശെരിക്കും അത് അവളുടെ ഒരു ഭീഷണി തന്നെ ആയിരുന്നു! ഓർമ്മപ്പെടുത്തലും.
••••••••
ആദ്യം റെക്കോർഡ് ചെയ്ത് അത് അവൾ അന്ന് എനിക്ക് അയച്ചപ്പോൾ.. ഞാനത് കണ്ട് ഞെട്ടി!
ഞാനും അതുപോലെ തിരിച്ചു സൂക്ഷിച്ചു വച്ചത് നല്ല ഓർമ്മകളുടെ കൂട്ടത്തിലായിട്ടാണ്.
-പക്ഷേ ഒരു വ്യത്യാസം ഉണ്ട്.. ഞാനിവിടെ സൂക്ഷിച്ചു വച്ചത് 99% അവളുടെ കുഞ്ഞ് കുഞ്ഞ് നല്ല ഓർമ്മകൾ ആണ്..
ഫോട്ടോസ്, കഴിക്കുന്ന ആഹാരം, യാത്രകൾ, അവൾ എനിക്കായി അയക്കുന്ന കുറെ കുഞ്ഞു കുഞ്ഞു തിങ്സ്.. അത് even love സ്റ്റാറ്റസ് or ഫുഡ്, ഫ്ലവർ, കാലു, കയ്യ് എന്ന് വേണ്ടാ ആരും സൂക്ഷിക്കാത്ത ചപ്പ് ചവറുകൾ ഒക്കെയും നിധിയായി സൂക്ഷിച്ചു വച്ചു... ഒരുതരം വട്ട്.
- അങ്ങനെ അങ്ങനെ അവളിലേക്ക് ഞാൻ കൂടുതൽ അടുത്ത് തുടങ്ങിയപ്പോ, Gradually നൈസിൽ അവൾ പണി തുടങ്ങി..
പഴയ കാമുകന്റെ പേരും പറഞ്ഞ്, പല പല കാര്യങ്ങൾ ചെയ്ത്, ചാറ്റ് കാണിച്ചു എന്നെ മനഃപൂർവം നോവിക്കാൻ തുടങ്ങി..(അതിൽ അവൾക്ക് ഒരു ആനന്ദം കണ്ടു)
തുടക്കത്തിൽ തമാശയായി കണ്ടെങ്കിലും ശെരിക്കും അതൊക്കെ നല്ലപോലെ Hurt ആകുമായിരുന്നു.. എന്നിട്ട് പറയും,- "ചേട്ടൻ ഒരു പാവമാണ്.. എന്നെ അധികം സ്നേഹിക്കരുത്, ഞാൻ ഇങ്ങനെയാ ചേട്ടാ... എന്നെ ഒരുപാട് സ്നേഹിക്കാൻ കൊള്ളില്ല, എന്നെ സ്നേഹിക്കുന്നവരെ ഞാൻ നോവിക്കും..
"ആദ്യം ഞാൻ ഒരുപാട് ഒരുപാട് അങ്ങ് വേദനിപ്പിക്കും... എന്നിട്ട് തിരിച്ചു ഭ്രാന്തമായി സ്നേഹിക്കും.." എന്നൊക്കെ എന്തെല്ലാം.. എന്തെല്ലാം.. എന്നോട് പറഞ്ഞിരിക്കുന്നു..
(ഞാനതിന് അവളോട് നീ Narcist ആണോ... Saddist ആണോ, Toxic ആണോ ന്നും ഒക്കെ പോലും ചോദിച്ചുപോയിട്ടുണ്ട്.. അങ്ങനെ ആണെങ്കിലെ, അങ്ങനെയുള്ളവർക്കേ ഇങ്ങനെയൊക്കെ വിചിത്രമായി പെരുമാറാൻ കഴിയു, എന്ന് എപ്പോഴും ചിന്തിച്ചിരുന്നു..
-ഈ കാര്യങ്ങൾ ഒക്കെ ഒരുവിധം എല്ലാം തന്നെ എന്റെ അളിയനും, ഏറ്റവും വേണ്ടപ്പെട്ട ചില കൂട്ടുകാർക്കും എല്ലാം നന്നായി അറിയാം..
കാരണം ഇവൾ വേദനിപ്പിച്ചു ആസ്വദിക്കുമ്പോൾ എനിക്കുണ്ടാകുന്ന കഠിനമായ ഹൃദയഭാരം കൊണ്ട് എല്ലാം ചെന്ന് Share ചെയ്യുന്നത് അവരോട് ഒക്കെയായിരുന്നു..
- വേദനിപ്പിക്കൽ തുടർക്കഥ ആയി..
- അവളിലേക്ക് ഭ്രാന്തമായി അടുക്കാൻ തുടങ്ങിയപ്പോ, PCOD/തൈറോയിഡ് വിഷയങ്ങൾ കൊണ്ടാണ് എനിക്ക് ഇങ്ങനെ ഒരു ചാഞ്ചാട്ടമുള്ള സ്വഭാവം.. ചേട്ടൻ ഗൂഗിൾ ചെയ്ത് നോക്കൂ ഇതൊക്കെ ഉള്ളവർ ഇങ്ങനാ എന്നൊക്കെ പറയും...
അതുകൊണ്ട് ഒക്കെയാണ് ഇടയ്ക്കിടെ ഇങ്ങനെ ചില മൂഡ് സ്വിങ്സ് കാണിക്കുന്നതെന്നും, ചേട്ടനെ തേയ്ക്കുമെന്നും വിട്ടിട്ട് പോകുമെന്നും പറഞ്ഞു നോവിക്കും എങ്കിലും, ഞാനും എന്റെ മക്കളും ഒരിക്കലും ചേട്ടനെ വിട്ടിട്ട് പോകില്ല.. ചേട്ടന് അറിയില്ല, ചേട്ടൻ പോയാലും ഞാൻ പുറകേ വരും.. ഞാൻ അള്ളു പോലെ പിടിച്ചു നിക്കും, വിട്ടില് പോലെ പിടിച്ചുപറ്റി കൂടെ ഉണ്ടാകും എന്നും, പുറകേ തേടി വരും എന്നും പറഞ്ഞു എന്തെല്ലാം പ്രതീക്ഷകൾ തന്ന് ഒരു മനുഷ്യനെ പിടിച്ചു നിർത്താമോ അതൊക്കെ...
ഇപ്പോൾ ഇത് എഴുതുമ്പോൾ പോലും അന്നത്തെ ആ മുറിവുകൾ പച്ചപുണ്ണായി എനിയ്ക്ക് നീറുന്നുണ്ട്.. ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒക്കെ പെരുമാറാൻ കഴിയുമോ ന്ന് ഓർക്കും... ശെരിക്കും കഠിനമായ Trauma! യാണ് ഇന്നും ആ ദിവസങ്ങൾ...
പരിധികൾ ഇല്ലാതെ
വേദനിപ്പിച്ചു വേദനിപ്പിച്ചു..
അതിന് കൂട്ടു പിടിക്കുന്നത് PCOD യെയും തൈറോഡിനെയും.. ഞാൻ ഇങ്ങനെ വേദനിപ്പിച്ചു സ്നേഹിക്കുന്നൾ ആണെന്ന് ആവർത്തിച്ചു പറഞ്ഞും..
തുടക്കത്തിലേ കൗതുകം നിലനിർത്താൻ ഇവർക്കൊന്നും ആവില്ല എന്നത് തിരിച്ചറിഞ്ഞു വരുമ്പോഴേക്കും ഞാൻ പോലും അറിയാതെ അവളിലേക്ക് ഞാൻ അടിമപ്പെട്ട് പോയിരുന്നു..
-സൈക്കോസിസിന്റെ ഉഗ്രരൂപം പൂണ്ട സമയങ്ങളിൽ അവളിൽ നിന്ന് പിൻവലിയാനും, മൗനത്തിൽ ഓടി ഒളിക്കാനും തുടങ്ങിയത് ഞാനാണ്..
- അവൾ ഒരുപാട് പുറകേ വിളിച്ചും msg അയച്ചും സോറി പറഞ്ഞും ഒക്കെ വന്നിട്ടും എനിക്ക് മിണ്ടാൻ പോകാൻ പറ്റുമായിരുന്നില്ല..
ശരീരത്തിന് ഏൽപ്പിക്കുന്ന മുറിവുകൾക്ക് മരുന്നുണ്ട്.. ആത്മാവിനും ഹൃദയത്തിനുമോ?
ഒരു മനുഷ്യന് സെൽഫ് റെസ്പെക്ട് എന്താണ് എന്ന് തിരിച്ചറിയാൻ ആ മൗനകാലം പഠിപ്പിച്ചു..
- പക്ഷേ എന്തോ ഒരു നിർഭാഗ്യവശാൽ അവളോടുള്ള സ്നേഹം അനുനിമിഷം കൂടി വന്നതേയുള്ളൂ..!!!
മറക്കാനോ വെറുക്കാനോ തള്ളാനോ കൊള്ളാനോ കഴിയാത്ത ഒരവസ്ഥ!
അനുഭവിച്ചിട്ടുള്ളവർക്ക് മാത്രം
മനസിലാകുന്ന ഭീകരത!
"അവളെ സ്നേഹിച്ചത് അവളുടെ സ്നേഹം കണ്ടിട്ട് ആണെങ്കിൽ, അവളിൽ അടിമപ്പെട്ട് പോയത് അവൾ തന്ന വേദനകളേറ്റും"
കുഞ്ഞുങ്ങൾ എനിക്ക് അന്നും ഇന്നും ജീവനാണ്.. എന്നും എപ്പോഴും അവരോട് സംസാരിക്കുമായിരുന്ന എന്നെ പിന്നെ, അവൾ വാശി കയറ്റാനും വിഷമിപ്പിക്കാനും മനപ്പൂർവം കാണിക്കില്ല ന്ന് പറയും. അത് ഇന്നും തുടരുന്നു...
- fb, insta ൽ ഒക്കെ അവളെ അങ്ങോട്ട് ബ്ലോക്ക് ആക്കി ഇട്ടേക്കുവാണ്. എന്റെ മനസ്സ്അ മരവിച്ചു അത്ര സഹികെട്ടിട്ട്!-
••••••••••
-പിന്നെ ഇപ്പൊ ഈ കാര്യങ്ങൾ നടന്നത്..
ഓണം അല്ലേ.. കൊച്ചിനെ ഒന്ന് കാണണം ന്നും, ആശംസകൾ പറയണം ന്നും ഭയങ്കര ആഗ്രഹം തോന്നി.. പറ്റുമെങ്കിൽ അവളോട് ഒന്ന് മിണ്ടണം എന്നും!
അങ്ങനെയാണ് വളരെ നാളുകൾക്ക് ശേഷം ഞാൻ അങ്ങോട്ട് msg ഇട്ടത്.. അതും വളരെ നോർമൽ ആയിട്ട്, സ്നേഹത്തിൽ...
പക്ഷേ അവൾ വീണ്ടും പഴയ ദുർവാശി കാണിക്കാൻ തുടങ്ങിയപ്പോ..
എന്നെ ഇൻസൽട്ട് ചെയ്ത് സംസാരിച്ചപ്പോ - എനിക്കും പെട്ടന്ന് വാശി വന്നു..
അവൾ നോവിച്ചതിന്റെ ഒരു അംശം എങ്കിലും തിരികെ കൊടുക്കാൻ ഒന്ന് പേടിപ്പിക്കാൻ ജസ്റ്റ് ഒന്ന് ഓർമ്മിപ്പിക്കാൻ അവൾ എന്നെ അന്ന് എന്റെ എന്ത് കാണിച്ചു ഞെട്ടിച്ചോ, അത്പോലെ ഒന്ന് തിരിച്ചു കാണിച്ചു.. അയച്ചു...
അല്ലാതെ അവളുടെ ഒന്നും നേടി എടുക്കാൻ അല്ല, അങ്ങനെ ആണെങ്കിൽ പോലും എന്നെ ആകാമായിരുന്നു എന്ന്, ചിന്തിച്ചാൽ അവൾക്ക് പോലും മനസിലാകും..
കാരണം ആ അയച്ചേക്കുന്ന msg ഒക്കെയും തമാശ രൂപത്തിലാണ്..
ഇവളുടെ 'തൊലിഞ്ഞ കൊണം' കണ്ടപ്പോ ഒന്ന് തിരിച്ചും ചൂടാക്കണം എന്ന് കരുതി... ചെയ്തു ന്ന് അല്ലാതെ, അവളുടെ ജീവിതം ഏറ്റവും നന്നായി പോകണം എന്ന് കൂടുതൽ ആഗ്രഹിക്കുന്നത് വേറെ ആരെക്കാളും ഞാൻ തന്നെയാണ്..
പക്ഷെ അവൾ എന്നോട് ചെയ്ത ദുഷ്ടത്തരങ്ങൾ...
ഓർക്കുമ്പോൾ നരകത്തിൽ കൊണ്ട് ചെന്ന് ചൂട് എണ്ണയിലിട്ട് വറുത്തു എടുക്കാൻ തോന്നും!
പക്ഷേ കുറച്ചു കഴിയുമ്പോ പാവവും തോന്നും!!
എന്താണ് ഈ അവസ്ഥ എന്ന് അറിയില്ല.
എന്തായാലും അവൾ എന്നെ ഇങ്ങനെ ഒക്കെ ആക്കിയെടുത്തു... നന്നായി.. ലോകത്ത് ഇതേപോലെ ആയിട്ടുള്ള ഒരുപാട് പേരിൽ ഒരാൾ ഞാനും...
"Pombalaya Nambi
Kettu Ponavanga Romba
Andha Varisayil Naanum
Ippa Kadasiyil Ninnen"
എന്ന് എവിടെയോ ഒരു തമിഴ് സോങ്ങ് കേട്ട പോലെ..
••••••••••••••••
ജീവിതത്തിൽ കയറി കളിക്കാൻ ആണേൽ ഇതിനും മുന്നെ എനിക്ക് ആകാമായിരുന്നല്ലോ..
ശെരിക്കും അന്നായിരുന്നു ഇവൾ എന്നെ ഒന്നുമല്ലാതെ ആക്കി വേദനിപ്പിച്ചതും, അപമാനിച്ചതും കൊന്നു കൊന്നില്ല എന്നുള്ള പരുവത്തിൽ ആക്കി, തനി സാഡിസ്റ്റ് സ്വഭാവും കാണിച്ചിട്ടുള്ളതും.. ഇവൾ ഒരു NPD ആണല്ലോ ന്ന് എന്നെ തോന്നിപ്പിച്ചതും. ഒക്കെ..
അന്നേരം ശെരിക്കും വലിച്ചു കീറി വയ്ക്കാൻ തോന്നുമെങ്കിലും ഇഷ്ടം കൊണ്ട് ഒരുവിധം കണ്ട്രോൾ ചെയ്യുമായിരുന്നു...
ഇപ്പോഴും അവൾ ഈ കാണിക്കുന്നത് വാശിയാണ്... നിന്നെ, നിനക്ക് പ്രിയപ്പെട്ട എന്റെ കുഞ്ഞിനെ കാണിക്കില്ല ന്ന് ഉള്ള നല്ല ഒന്നാം തരം ദുർവാശി...
അല്ലേൽ അവൻ ജസ്റ്റ് കണ്ടിട്ട് പൊയ്ക്കോട്ടേ എന്ന് കരുതാവുന്നതേയുള്ളു.. കാരണം, 2/3 months ഇങ്ങോട്ട് കൊച്ചിനെ കാണിക്കാൻ വീഡിയോ വിളിച്ചിട്ട് ഞാൻ എടുത്തില്ല.. അതിന് പകരം വീട്ടണ്ടേ... So...
•••••••••••••
പിന്നെ 2 വർഷത്തോളമായി ശെരിക്ക് മിണ്ടിട്ട് എന്ന് പറഞ്ഞല്ലോ,?
ആ ഇവൾ 3/4 മാസം മുന്നേ എന്നെ ഇങ്ങോട്ട് വീഡിയോ കാൾ വിളിച്ചതോ? അത് മുകളിൽ പറഞ്ഞിരുന്നു..
ഐറായെ കാണിക്കാൻ..
ഞാൻ അന്നേരം മനഃപൂർവം കാൾ എടുത്തില്ല.. അവൾ മിണ്ടാൻ പലപ്പോഴും വന്നപ്പോഴും ഞാൻ മൗനത്തിൽ ആഴ്ന്ന് പോയ്..
വീണ്ടും ആ ക്രൂര വേദനകളുടെ ലോകത്ത് എത്തിപ്പെടാതെ ഇരിക്കാൻ ഞാൻ സ്വയം വിട്ട് നിന്നതാണ്.
അവളുടെ ഏതോ ഒരു ബന്ധു കൊച്ചിന്റെ പടം വരച്ചു കൊടുക്കാമോ എന്ന് ചോദിച്ചു സൗഹൃദം കൂടാൻ വന്നതും ഞാൻ പറ്റില്ല ന്ന് പറഞ്ഞു പിൻവാങ്ങിയതും ഈ കുറച്ചു മാസങ്ങൾക്ക് മുന്നെയാണ്.
അവൾക്ക് തോന്നുമ്പോ മിണ്ടും
അവൾക്ക് തോന്നുമ്പോ കാണിക്കും
അല്ലാത്തപ്പോ എല്ലാം കൊറേ വാശി..
മൂഡ് സ്വിങ്സ്.. വാക്കുകൾ കൊണ്ട്കൊ ല്ലാതെ കൊല്ലും.. മുറിവേൽപ്പിക്കും.
അതുവരെ തന്ന വേദനയുടെ ചൂട് മാറാതെ വീണ്ടും മുറിവുകളിലേക്ക് പോകാൻ വയ്യാഞ്ഞിട്ടായിരുന്നു ഞാൻ അന്നൊക്കെ കാൾ എടുക്കാത്തതും കൊച്ചിനെ കാണാൻ ആഗ്രഹം ഉണ്ടെങ്കിലും അവളുടെ വീഡിയോ കാൾ എടുക്കാത്തതും.
എന്റെ ജീവിതത്തിൽ ആരും തരാത്ത അത്രമേൽ വേദന തന്നിരുന്ന പെൺകുട്ടിയാണ് ഇവൾ..
എല്ലാം ദുർവാശി പിടിവാശിയുടെ പുറത്ത്.. അല്ലാതെ അവൾക്ക് എന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടും അല്ല!
അവൾക്ക് അവളുടെ വാശികൾ ജയിക്കണം..
അത് തുടരട്ടെ..
കൂടെ ഞാനും ഉണ്ട്..